പയ്യന്നൂർ: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാം.ഡി സീറ്റുകളിൽ 65 ശതമാനം സര്‍ക്കാര്‍ സീറ്റുകളാക്കി മാറ്റി മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഉത്തരവായി. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ ഫാം.ഡി കോഴ്‌സിലേക്കുള്ള സീറ്റുകള്‍ 50:50 അനുപാതത്തിലാക്കുന്നതിനും ഉത്തരവായിട്ടുണ്ട്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഫാം.ഡി കോഴ്‌സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികള്‍ നാലു ദിവസമായി കോളജിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തിവരുകയാണ്. പുതിയ ഉത്തരവ് സ്വീകാര്യമല്ലെന്ന് വിദ്യാർഥികള്‍ പറഞ്ഞു. ഇതിനെതിരെ കോളജ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കും. കൂടാതെ, മാനേജ്മെന്റിന്റെ അധീനതയിലുള്ള 35 ശതമാനം സീറ്റുകളില്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്നതിനും അത് കാരണമാവുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ആവശ്യം അനുവദിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്ന് ഫാം ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ കേരള ബ്രാഞ്ച് പ്രസിഡന്റ് സൈമണ്‍ ജോഷ്വ പറഞ്ഞു. വിദ്യാർഥികള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് മുന്നില്‍ ആരംഭിച്ച പഞ്ചദിന നിരാഹാര സമരം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.