കൊട്ടിയൂർ നീണ്ടുനോക്കിപ്പാലത്തിന്​ 6.43 കോടി

കൊട്ടിയൂർ: ബാവലിപ്പുഴക്കു കുറുകെയുള്ള കൊട്ടിയൂർ-നീണ്ടുനോക്കിപ്പാലം നിർമാണത്തിന് സർക്കാർ 6.43 കോടി രൂപ അനുവദിച്ചതായി അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് ചീഫ് എൻജിനീയർ (പാലം) സമർപ്പിച്ച എസ്​റ്റിമേറ്റ് പ്രകരമാണ് തുക അനുവദിച്ചത്. കൊട്ടിയൂർ നീണ്ടുനോക്കിയിൽനിന്ന്​ പാലുകാച്ചി ഭാഗങ്ങളിലേക്ക് പോകാൻ നിലവിലുള്ള പാലം കാലപ്പഴക്കത്തിലും പ്രളയത്തിലും അപകടാവസ്ഥയിലായത് മുമ്പ് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കൊട്ടിയൂർ ക്ഷേത്രനഗരിയിലേക്കുള്ള സമാന്തരപാതയുമായും ബന്ധിപ്പിക്കുന്ന​ ഈ പാലം പുനർനിർമിക്കുന്നതോടെ പ്രദേശത്തെ നൂറുകണക്കിന് മലയോരവാസികളുടെ യാത്രാക്ലേശത്തിന്​ അറുതിയാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.