ജൂനിയർ ബ്രിഗേഡായി 561 കുട്ടികൾ Mahe Junior Brigade അഴിയൂർ പഞ്ചായത്തിൽ കോവിഡ് ജൂനിയർ ബ്രിഗേഡായി എസ്. അർഘിയ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നുമാഹി: കോവിഡിൻെറ തീക്ഷ്ണതയിലും അഴിയൂരിൽ 561 കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജൂനിയർ ബ്രിഗേഡുമാരായി സത്യപ്രതിജ്ഞ ചെയ്തു.കോവിഡ് വ്യാപനം രൂക്ഷമായ അഴിയൂർ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീടുകളിൽ പങ്കാളിത്തം വഹിക്കുന്നതിനാണ് 561 കുട്ടികൾ ജൂനിയർ ബ്രിഗേഡുമാരായി സത്യപ്രതിജ്ഞ ചെയ്തത്. കുട്ടികളിൽ കോവിഡ് വ്യാപനം തടയുക, വീടുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ജൂനിയർ ബ്രിഗേഡുമാർ പ്രവർത്തിക്കുക. പഞ്ചായത്ത്തല ഉദ്ഘാടനം നടന്ന മുക്കാളിയിൽ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ മടപ്പള്ളി ബോയ്സ് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എസ്. അർഘിയ ജൂനിയർ ബ്രിഗേഡായി പഞ്ചായത്ത് പ്രസിഡൻറ് മുമ്പാകെ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. രാജീവൻ, കെ. ദീപുരാജ്, ബ്രിഗേഡിയർ കെ.കെ. രാജേഷ്, കുടുംബശ്രീ എ.ഡി.എസ് കെ. ശ്രീന, ആശാവർക്കർ എം.ടി.കെ. ശോഭ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.