Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജൂനിയർ ബ്രിഗേഡായി ...

ജൂനിയർ ബ്രിഗേഡായി 561 കുട്ടികൾ

text_fields
bookmark_border
ജൂനിയർ ബ്രിഗേഡായി 561 കുട്ടികൾ Mahe Junior Brigade അഴിയൂർ പഞ്ചായത്തിൽ കോവിഡ് ജൂനിയർ ബ്രിഗേഡായി എസ്. അർഘിയ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നുമാഹി: കോവിഡി​ൻെറ തീക്ഷ്​ണതയിലും അഴിയൂരിൽ 561 കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജൂനിയർ ബ്രിഗേഡുമാരായി സത്യപ്രതിജ്ഞ ചെയ്തു.കോവിഡ് വ്യാപനം രൂക്ഷമായ അഴിയൂർ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീടുകളിൽ പങ്കാളിത്തം വഹിക്കുന്നതിനാണ്​ 561 കുട്ടികൾ ജൂനിയർ ബ്രിഗേഡുമാരായി സത്യപ്രതിജ്ഞ ചെയ്തത്​. കുട്ടികളിൽ കോവിഡ് വ്യാപനം തടയുക, വീടുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ജൂനിയർ ബ്രിഗേഡുമാർ പ്രവർത്തിക്കുക. പഞ്ചായത്ത്തല ഉദ്ഘാടനം നടന്ന മുക്കാളിയിൽ കരാ​ട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ മടപ്പള്ളി ബോയ്സ് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എസ്. അർഘിയ ജൂനിയർ ബ്രിഗേഡായി പഞ്ചായത്ത് പ്രസിഡൻറ് മുമ്പാകെ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. രാജീവൻ, കെ. ദീപുരാജ്, ബ്രിഗേഡിയർ കെ.കെ. രാജേഷ്, കുടുംബശ്രീ എ.ഡി.എസ് കെ. ശ്രീന, ആശാവർക്കർ എം.ടി.കെ. ശോഭ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story