കുറഞ്ഞ നിരക്ക്; 439 പേര്‍ക്കുകൂടി കോവിഡ്കണ്ണൂർ: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറഞ്ഞ നിരക്ക് ആശ്വാസമാകുന്നു. ജില്ലയില്‍ തിങ്കളാഴ്ച 439 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.36 ശതമാനമായി കുറഞ്ഞു.സമ്പര്‍ക്കത്തിലൂടെ 427 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ 11ാം ദിവസവും രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. കുറഞ്ഞ കണക്കാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 146564 ആയി. 859 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 141370 ആയി. 667 പേര്‍ കോവിഡ് മൂലം മരിച്ചു. 3603 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3529 പേര്‍ വീടുകളിലും ബാക്കി 74 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18035 പേരാണ്. ഇതില്‍ 17056 പേര്‍ വീടുകളിലും 979 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1133157 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1132060 എണ്ണത്തിൻെറ ഫലം വന്നു. 1097 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ചൊവ്വാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കെ.എന്‍.യു.പി സ്‌കൂള്‍ കാര്യാട് (രാവിലെ 10 - വൈകീട്ട് നാല്), എടവേലി സ്‌കൂള്‍ (രാവിലെ 10 - ഉച്ച 12.30), അടക്കാത്തോട് ഗവ. യു.പി സ്‌കൂള്‍ (ഉച്ച 1.30 - വൈകീട്ട് നാല്), ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (രാവിലെ 10 - വൈകീട്ട് നാല്), ബി.ഇ.എം.എല്‍.പി സ്‌കൂള്‍ പയ്യന്നൂര്‍ (രാവിലെ 10 - ഉച്ച 12.30), മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ച 1.30 - വൈകീട്ട് നാല്), കോട്ടൂര്‍ സബ് സൻെറര്‍ ശ്രീകണ്ഠപുരം (രാവിലെ 10 - ഉച്ച 12.30), സബ്സൻെറര്‍ നിടിയേങ്ങ (ഉച്ച 2.00–വൈകീട്ട് 4.00) എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വാക്സിനേഷന്‍ 92 കേന്ദ്രങ്ങളില്‍ജില്ലയില്‍ ചൊവ്വാഴ്ച ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ൻമൻെറ് ലഭിച്ച 40 മുതൽ 44 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷനു വേണ്ടി 59 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 35 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 24 കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് കേരള സര്‍ക്കാറാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള (1977ന് മുമ്പ് ജനിച്ചവര്‍) കോവിഡ് വാക്സിനേഷനുവേണ്ടി 33 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 23 കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാറാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.