അഴിയൂരിൽ 42 പേർക്ക് കോവിഡ്​

മാഹി: അഴിയൂരിൽ കഴിഞ്ഞദിവസം 94 പേർക്ക്​ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 15ാം വാർഡിലാണ്. ഇവിടെ 15 പേർ പോസിറ്റിവായി. രണ്ടാം വാർഡിൽ ആറും എട്ട്, 12, 14 എന്നീ വാർഡുകളിൽ മൂന്ന് വീതവും മൂന്ന്, 13, 16 വാർഡുകളിൽ രണ്ട് വീതവും അഞ്ച്, ഏഴ്, ഒമ്പത്, 11, 17, 18 എന്നീ വാർഡുകളിൽ ഓരോരുത്തരുമാണ് പരിശോധനയിൽ കോവിഡ് പോസിറ്റിവായത്. 113 പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിതർ. നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ അഞ്ചാം വാർഡിലെ ഒരാളെ വീട്ടിലെത്തിച്ച് താക്കീത് നൽകി. കല്ലാമലയിൽ പോസിറ്റിവ് രോഗി റിസൽട്ട് വന്ന ശേഷം പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒമ്പതാം വാർഡ് ബ്രിഗേഡിയറുടെ സഹായത്തോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ചോമ്പാൽ ഹാർബറിൽ പ്രത്യേക മൊബൈൽ ടെസ്​റ്റ്​ നടത്തുന്നതിന് ജില്ല കലക്ടർക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.