ശ്രീകണ്ഠപുരം: കരൾരോഗം ബാധിച്ച കൊയ്യം സ്വദേശിയായ പ്രവാസി എം.വി. അബ്ദുൽ ഖാദറിന് (39) അമർഷാൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ 40.75 ലക്ഷം രൂപ സ്വരൂപിച്ച് നൽകിയതായി ചികിത്സ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരൾ മാറ്റിവെക്കണമെന്ന് കോഴിക്കോട് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചതോടെ തുക കണ്ടെത്താനാവാതെ അബ്ദുൽ ഖാദറിന്റെ കുടുംബം ദുരിതത്തിലാവുകയായിരുന്നു. ഏകദേശം 35 ലക്ഷം രൂപയോളം ചികിത്സക്കായി വേണമെന്നാണ് അറിയിച്ചത്. തുടർന്ന് നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പണം സ്വരൂപിക്കാനിറങ്ങിയെങ്കിലും ആദ്യം പ്രതീക്ഷിച്ച ഫലമുണ്ടായില്ല. പിന്നീട് ഇവർ അമർഷാൻ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ അമർഷാൻ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി എം. അമർഷാൻ, വൈ.ചെയർമാൻ എ.വി. ഷാനവാസ്, ചികിത്സ കമ്മിറ്റി ചെയർമാൻ നാസർ വളക്കൈ, കൺവീനർ ആദം മൗലവി, അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.