മാഹിയിൽ 34 പേർക്ക് കോവിഡ്

മാഹി: സ്ഥിരീകരിച്ചു. ഒരു കോവിഡ് പോസിറ്റിവ് മരണവും തിങ്കളാഴ്​ച റിപ്പോർട്ട് ചെയ്തു​. സമ്പർക്കം വഴി വളവിൽ അയ്യപ്പ ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ നാലുപേരും ഇ.എസ്.ഐ ഡിസ്പെൻസറി, സതീഷ് ബേക്കറി, അവറോത്ത് സ്കൂൾ എന്നിവയുടെ സമീപത്തായി ഓരോ വീട്ടിൽ മൂന്നു പേർ വീതവും പൂഴിത്തല രണ്ടുപേരും പള്ളൂർ വി.എൻ.പി ഗവ. ഹൈസ്കൂളിനു അടുത്ത് ഒരാളും പാറക്കൽ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരും ഉൾപ്പെടെ 18 പേർ കോവിഡ് പോസിറ്റിവായി. രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് ടെസ്​റ്റിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ പൂഴിത്തലയിലും ഒരാൾ ചൂടിക്കോട്ടയിലും മൂന്നുപേർ മുണ്ടോക്ക് ഗവ. ക്വാർട്ടേഴ്സിലും ഒരാൾ പാറക്കൽ ബീച്ച്, ഒരാൾ വളവിൽ ബീച്ച്, ഒരാൾ പത്താം വാർഡ്, രണ്ട് പേർ സതീഷ് ബേക്കറിക്ക് അടുത്ത് എന്നിവിടങ്ങളിലെ താമസക്കാരാണ്. ഇ.എസ്.ഐ ഡിസ്പെൻസറിയിലെ രണ്ട്​ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. പള്ളൂർ, ഈസ്​റ്റ്​ പള്ളൂർ, ചൊക്ലി രജിസ്ട്രാർ ഓഫിസിനു സമീപം എന്നിവിടങ്ങളിലെ ഓരോരുത്തർക്കും പോസിറ്റിവായി. മാഹിയിൽ 328 ടെസ്​റ്റുകളാണ് നടത്തിയത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 15 പേരുടെ പരിശോധന ഫലം നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.