ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 32 പൊലീസുകാര്‍ക്ക് കോവിഡ്

കണ്ണൂർ: ബിഹാറില്‍നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി ക്വാറൻറീന്‍ പൂര്‍ത്തിയാക്കിയ ശേഷം 34 കെ.എ.പി ഉദ്യോഗസ്ഥരെ കോവിഡ് ടെസ്​റ്റിന് വിധേയരാക്കിയപ്പോഴാണ്​ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്​. ഇതിനു പുറമെ, ധര്‍മടം പൊലീസ് സ്‌റ്റേഷനിലെ ഏതാനും പൊലീസുകാര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവായി. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് കോവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.