കോവിഡ്​: 303 പേര്‍ക്ക് രോഗം; 438 പേര്‍ക്ക് രോഗമുക്തി

കോവിഡ്​: 303 പേര്‍ക്ക് രോഗം; 438 പേര്‍ക്ക് രോഗമുക്തി 281 സമ്പര്‍ക്കം കണ്ണൂർ: കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കോവിഡ്​ പോസിറ്റിവാകുന്നവരേക്കാൾ കൂടുതൽപേർ​ രോഗമുക്തി നേടിയത്​ ആശ്വാസമായി. ബുധനാഴ്​ച 303 പേര്‍ക്ക് രോഗബാധയുണ്ടായപ്പോൾ 438 പേർ രോഗമുക്തി നേടി. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കോവിഡ്​. നാലുതവണയാണ്​ രോഗമുക്തരുടെ എണ്ണം 400ന്​ മുകളിലാകുന്നത്​. ഈ മാസം ഏഴിന്​ 1188 പേർ രോഗമുക്തരായിരുന്നു. പരിശോധനകളുടെ എണ്ണം താഴോട്ടുപോകു​ന്നതിന്​ അനുസരിച്ച്​ രോഗികളുടെ എണ്ണവും കുറയുകയാണ്​. രോഗബാധിതരിൽ രണ്ടുപേര്‍ വിദേശത്തുനിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 18027 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആണ്​. കോവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 പോസിറ്റിവ് രോഗികള്‍ മരിച്ചു. ബാക്കി 5892 പേര്‍ ചികിത്സയിലാണ്. പോസിറ്റിവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16122 പേരാണ്. ഇതില്‍ 15059 പേര്‍ വീടുകളിലും 1063 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 166327 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 165724 എണ്ണത്തി​ൻെറ ഫലം വന്നു. 603 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 24, ആന്തൂര്‍ നഗരസഭ 4, കൂത്തുപറമ്പ് നഗരസഭ 1, പാനൂര്‍ നഗരസഭ 1, പയ്യന്നൂര്‍ നഗരസഭ 6, തലശ്ശേരി നഗരസഭ 10, തളിപ്പറമ്പ് നഗരസഭ 9, മട്ടന്നൂര്‍ നഗരസഭ 1, ആലക്കോട് 4, അഞ്ചരക്കണ്ടി 1, അയ്യങ്കുന്ന് 4, അഴീക്കോട് 4, ചപ്പാരപ്പടവ് 1, ചെമ്പിലോട് 5, ചെങ്ങളായി 5, ചെറുകുന്ന് 1, ചെറുപുഴ 10, ചെറുതാഴം 6, ചിറക്കല്‍ 9, ചിറ്റാരിപ്പറമ്പ് 3, ചൊക്ലി 1, ധര്‍മടം 1, എരമം കുറ്റൂര്‍ 2, എരഞ്ഞോളി 1, ഏരുവേശ്ശി 1, ഏഴോം 8, കടന്നപ്പള്ളി പാണപ്പുഴ 4, കതിരൂര്‍ 1, കല്യാശ്ശേരി 8, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 4, കീഴല്ലൂര്‍ 1, കോളയാട് 3, കൂടാളി 1, കോട്ടയം മലബാര്‍ 2, കുഞ്ഞിമംഗലം 3, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 10, കുറ്റ്യാട്ടൂര്‍ 4, മാടായി 3, മയ്യില്‍ 1, മൊകേരി 1, മുണ്ടേരി 4, മുഴപ്പിലങ്ങാട് 2, നാറാത്ത് 1, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 10, പരിയാരം 8, പാട്യം 28, പട്ടുവം 7, പേരാവൂര്‍ 1, പെരിങ്ങോം വയക്കര 16, പിണറായി 15, രാമന്തളി 5, തൃപ്രങ്ങോട്ടൂര്‍ 3, ഉളിക്കല്‍ 1, വളപട്ടണം 1, വേങ്ങാട് 4, കാസർകോട്​ 1, എറണാകുളം 1.ഇതര സംസ്ഥാനം തലശ്ശേരി നഗരസഭ 3, ചെറുതാഴം 1, കുന്നോത്തുപറമ്പ് 1, മാങ്ങാട്ടിടം 1, മുഴക്കുന്ന് 1, പട്ടുവം 1.വിദേശം കണ്ണൂര്‍ കോര്‍പറേഷന്‍ 1, മാട്ടൂല്‍ 1.ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ 3, ചെറുപുഴ 1, ചെറുതാഴം 2, എരഞ്ഞോളി 1, കടന്നപ്പള്ളി പാണപ്പുഴ 1, കോളയാട് 1, മയ്യില്‍ 1, നാറാത്ത് 1, പെരളശ്ശേരി 1.............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.