തലശ്ശേരിയിൽ സമ്പർക്ക കേസുകൾ കൂടുന്നു; 30 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ

തലശ്ശേരിയിൽ സമ്പർക്ക കേസുകൾ കൂടുന്നു; 30 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിൽ ഗോപാൽപേട്ട, മട്ടാമ്പ്രം തീരദേശ മേഖലയിലാണ് രോഗികൾ കൂടുതൽ തലശ്ശേരി: നഗരസഭ പരിധിയിൽ കോവിഡ് രോഗം വ്യാപിക്കുന്നത് ആശങ്കയുണർത്തുന്നു. 52 വാർഡുകളിൽ 30ഒാളം വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമൻെറ് സോണിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലാണ് തലശ്ശേരിയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. ഗോപാൽപേട്ട, മട്ടാമ്പ്രം തീരദേശ മേഖലയിലാണ് രോഗികൾ അധികവും. സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനമേറുന്നത്. ഒരു കുടുംബത്തിൽത​െന്ന നിരവധി പേർക്ക് രോഗം പകരാനിടയായതും തീരപ്രദേശത്താണ്. അതിനിടെ, തിരുവങ്ങാട് രണ്ടാം ഗേറ്റിനു സമീപത്തെ ടെലി മെഡിക്കൽ സൻെററിൽ നഴ്സുമാർ അടക്കമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ചതും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്​ടിച്ചിരിക്കുകയാണ്. ആശുപത്രി െഎ.സി.യുവിൽനിന്നാണ് നഴ്സുമാർക്ക് രോഗം പകർന്ന​െതന്നാണ് വിവരം. നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞതോടെ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികളിൽ പലരും ഭീതിയിലാണ്. ആശുപത്രി പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്. നിട്ടൂർ ബാലത്തിൽ, കുന്നോത്ത്, കാവുംഭാഗം, കൊളശ്ശേരി, കോമത്ത്പാറ, ടൗൺഹാൾ, പെരിങ്കളം, വയലളം, ഉൗരാേങ്കാട്ട്, കുട്ടിമാക്കൂൽ, മൂഴിക്കര, ഇൗങ്ങയിൽപീടീക, കോടിയേരി, മീത്തലെ കോടിയേരി, പാറാൽ, പുന്നോൽ, തലായി, ടെമ്പിൾഗേറ്റ്, കലായിത്തെരു, തിരുവങ്ങാട്, ഗോപാൽപേട്ട, സൻെറ്​ പീറ്റേഴ്സ്, സൈദാർപള്ളി, മാരിയമ്മ, കൈവട്ടം, മട്ടാമ്പ്രം, കായ്യത്ത്, പാലിശ്ശേരി, കോടതി, കൊടുവള്ളി വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോൺ പട്ടികയിലുള്ളത്. സമ്പർക്കത്തിലൂടെയുള്ള രോഗികളാണ് മിക്ക വാർഡുകളിലും ഭൂരിഭാഗവും. വീടുകൾ കേന്ദ്രീകരിച്ച് നടന്ന ചില ചടങ്ങുകളിൽ പ​െങ്കടുത്തവർക്കിടയിലാണ് രോഗവ്യാപനമുണ്ടായത്. തലശ്ശേരി നഗരസഭ പരിധിയിൽ മാത്രം 160ലേറെ ആളുകൾ നിലവിൽ ചികിത്സയിലുണ്ട്. നേര​േത്ത വിദേശത്തും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരിൽനിന്നുണ്ടായതിനേക്കാൾ ഭീതിദമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റവരുടെ കണക്ക്. തലശ്ശേരിയുടെ സമീപ പഞ്ചായത്തുകളായ പിണറായി, ധർമടം, എരഞ്ഞോളി, കതിരൂർ, ന്യൂമാഹി എന്നിവിടങ്ങളിലും സമ്പർക്കരോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൽനിന്നുള്ള വിവരം. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമുള്ള വീഴ്ചയും ജാഗ്രതക്കുറവുമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.