ഖാദി തൊഴിലാളികളുടെ വേതന കുടിശ്ശിക 28നകം –ശോഭന ജോർജ‌്

പയ്യന്നൂർ: കേരള ഖ‌ാദി ഗ്രാമവ്യവസായ ബോർഡി‍‍ൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉൽപാദന യൂനിറ്റുകളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക 28നകം വിതരണം ചെയ്യുമെന്നും റിബേറ്റ‌് കുടിശ്ശികയിനത്തിൽ സർക്കാറിൽനിന്ന്​ അനുവദിച്ച തുക ഇതിനായി ചെലവഴിക്കുമെന്നും ഖാദി ബോർഡ‌് വൈസ‌് ചെയർമാൻ ശോഭന ജോർജ‌് അറിയിച്ചു. ഓണത്തിന‌ുമുമ്പ‌് ഖാദി തൊഴിലാളികളുടെ വേതനത്തി‍‍ൻെറയും മറ്റ‌് ആനുകൂല്യങ്ങളുടെയും കുടിശ്ശിക തീർക്കുമെന്ന‌് തൊഴിലാളികളെയും സംഘടന നേതാക്കളെയും അറിയിച്ചിരുന്നു. ഇത‌് മറച്ചുവെച്ച‌് ഇപ്പോൾ സമരത്തിന‌് ആഹ്വാനം ചെയ‌്തത‌് രാഷ‌്ട്രീയപ്രേരിതമാണെന്നും തൊഴിലാളികൾ സമരത്തിൽനിന്ന്​ പിന്മാറണമെന്നും ശോഭന ജോർജ‌് പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.