വാറ്റുകേന്ദ്രം തകർത്ത് 245 ലിറ്റർ വാഷ് പിടികൂടി

ശ്രീകണ്​ഠപുരം: നടുവിൽ, പോത്തുകുണ്ട് ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷറഫി‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ വ്യാജ വാറ്റ് കേന്ദ്രം തകർത്തു. 245 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പോത്തുകുണ്ടിൽനിന്ന​്​ നാല് കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ഏഴ് ബാരലുകളിലായി സൂക്ഷിച്ച വാഷാണ് പിടിച്ചെടുത്തത്. വാറ്റു സംഘം ഓടിരക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.