തളിപ്പറമ്പ്: വിദേശത്ത് ജോലി വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ 23 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. കണ്ണപുരം നഫീസ മന്‍സിലില്‍ പൂഞ്ഞാണ്‍ കടവത്ത് ഹൗസില്‍ അബ്ദുൽ കരീമിനെ (63) യാണ് പിടികൂടിയത്. 1999ല്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി കൂവേരി സ്വദേശി പ്രവീണ്‍ രാജില്‍നിന്ന് 25,000 രൂപ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നല്‍കാതെ ഗള്‍ഫിലേക്ക് മുങ്ങിയ ഇയാളെ 2004 എപ്രില്‍ ആറിന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പാപ്പിനിശ്ശേരിയിലെ ഭാര്യവീട്ടില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ സി. ദിലീപ് കുമാര്‍, എ.എസ്.ഐ എ. പ്രേമരാജന്‍, സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുൽ ജബ്ബാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.