വാറ്റുകേന്ദ്രം തകർത്ത് 230 ലിറ്റർ വാഷ് പിടികൂടി

ശ്രീകണ്ഠപുരം: പയ്യാവൂർ കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ ശ്രീകണ്ഠപുരം എക്സൈസ് നടത്തിയ പരിശോധനയിൽ 230 ലിറ്റർ വാഷ് പിടികൂടി. കാഞ്ഞിരക്കൊല്ലിയിൽ കർണാടക അതിർത്തിയിലൂടെ ഒഴുകുന്ന ഉടുമ്പ പുഴക്കരയിൽ പ്രവർത്തിക്കുന്ന വാറ്റുകേന്ദ്രം തകർത്താണ് വാഷ് പിടികൂടിയത്. വൻതോതിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയതാണ് വാഷ്. ഓടിരക്ഷപ്പെട്ട വാറ്റ് സംഘങ്ങൾക്കെതിരെ കേസെടുത്തു. പ്രിവന്റിവ് ഓഫിസർമാരായ കെ. സന്തോഷ് കുമാർ, കെ. രത്നാകരൻ, പി.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഗോവിന്ദൻ, ടി.വി. ശ്രീകാന്ത്, ടി.വി. സുദീപ്, ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.