കണ്ണൂർ കോർപറേഷൻ: കോൺഗ്രസ്​ 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സി.എം.പി സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മത്സരിക്കുന്ന 22 സ്ഥാനാർഥികളെ കോൺഗ്രസ്​ പ്രഖ്യാപിച്ചു. 36 ഡിവിഷനുകളിലാണ്​ കോൺഗ്രസ്​ മത്സരിക്കുന്നത്​. 14 സ്ഥാനാർഥികളെ പിന്നീട്​ പ്രഖ്യാപിക്കും. സി.എം.പിക്ക്​ അനുവദിച്ച കാപ്പിച്ചേരി ഡിവിഷനിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, മുസ്​ലിം ലീഗ്​ സ്ഥാനാർഥികളെ ഞായറാഴ്​ച പ്രഖ്യാപിക്കുമെന്നാണ്​ വ്യക്തമാക്കിയിരുന്നതെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. ​തിങ്കളാഴ്​ച പ്രഖ്യാപിക്കുമെന്നാണ്​ അറിയുന്നത്​. ഡിവിഷനും സ്ഥാനാർഥികളും: കുന്നാവ്​-കെ. ജെമിനി, കൊക്കേൻ പാറ-എൻ.പി. മനോജ്​ കുമാർ, പൊടിക്കുണ്ട്​​-കെ.പി. ഹരിത, തുളിച്ചേരി-സി. സുനിഷ വിജേഷ്​, വാരം-ശ്രീജ ആരംഭൻ, ചേലോറ-പാർഥൻ ചങ്ങാട്ട്​, മാച്ചേരി-വി.കെ. ശ്രീലത, കാപ്പാട്​-വി.കെ. അജിത, എളയാവൂർ സൗത്ത്-സി.എം. ഗോപിനാഥ്​, കിഴുത്തള്ളി-സാജേഷ്​ കുമാർ, തിലാന്നൂർ-റസിയ കാസിം, ആറ്റടപ്പ-വി. ബാലകൃഷ്​ണൻ, എടക്കാട്​-മൃദുല രമേഷ്​, കിഴുന്ന-പി.വി. കൃഷ്​ണകുമാർ, തോട്ടട-ബിജായ്​ തയ്യിൽ, ആദികടലായി-എം.കെ. ഷൈമ, വെത്തിലപ്പള്ളി-സി.എച്ച്​. ആസിമ, ചൊവ്വ-അഡ്വ. ലിഷ ദീപക്​, ടെമ്പിൾ-എം.പി. രാജേഷ്​, താളിക്കാവ്-വി.ടി. ശ്രീലത, പയ്യാമ്പലം-പി.വി. ജയസൂര്യൻ, പഞ്ഞിക്കയിൽ-കെ.പി. അനിത. കാപ്പിച്ചേരി ഡിവിഷനിൽ സി.എം.പിയിലെ അജിത പ്രസാദാണ്​ സ്ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.