മെറിറ്റ് 2020 ഉദ്ഘാടനം

മെറിറ്റ് 2020 ഉദ്ഘാടനംപടം......TLY MES.............തലശ്ശേരി എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ്-2020 സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ്-2020 സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ 18 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ ബുക്ക് ഒാഫ് ​റെക്കോഡിലെ വിജയി സ്കൂൾ പൂർവ വിദ്യാർഥിനി പി.പി. നൂറുൽ നിഹക്ക് പ്രത്യേക സമ്മാനം കൈമാറി. കെ.കെ. സുനിൽ സ്വാഗതവും മെഹറുന്നിസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.