വനിതാ പൊലീസുകാർക്ക്​ ക്ഷാമം; നിയമനം കാത്ത്​ 1400 പേർ

വനിതാ പൊലീസുകാർക്ക്​ ക്ഷാമം; നിയമനം കാത്ത്​ 1400 പേർറാങ്ക് പട്ടിക കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി കണ്ണൂർ: പൊലീസ്​ സേനയിൽ വനിതാ സിവിൽ പൊലീസ്​ ഓഫിസർമാരുടെ ക്ഷാമം തുടരു​േമ്പാഴും നിയമനം കാത്ത്​ സംസ്ഥാനത്ത്​ 1400 പേർ. സി.പി.ഒ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 25 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്​ നിയമനത്തിലെ മെല്ലെ​പ്പോക്ക്​. സേനയിൽ വനിത അംഗങ്ങളുടെ അംഗബലം വർധിപ്പിക്കാൻ നിരവധി നിർദേശങ്ങൾ വരുമ്പോഴുംഅവയൊന്നും ഫലംകാണുന്നില്ലെന്ന്​ ഉദ്യോഗാർഥികൾക്ക്​ ആക്ഷേപമുണ്ട്. പൊലീസിൽ വനിതാപ്രതിനിധ്യം 15 ശതമാനമാക്കി ഉയർത്തുമെന്ന കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറി​ൻെറവാഗ്ദാനം പാലിക്കാനായില്ലെന്നും പരാതിയുണ്ട്​. കോവിഡ്​ ഡ്യൂട്ടിക്കടക്കം നിരവധി പൊലീസ്​ ഉദ്യോഗസ്ഥർ ആവശ്യമായ സാഹചര്യത്തിലാണ്​ കൂടുതൽ നിയമനം നടക്കാതിരിക്കുന്നത്​. നിലവിലെ റാങ്ക്​ പട്ടികക്ക്​ ആഗസ്​റ്റ്​ നാലു വരെയാണ് കാലാവധിയുള്ളത്. 2017ൽ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 2018ലാണ്​ എഴുത്തുപരീക്ഷ നടന്നത്​. 2019 നവംബറിൽ കായികക്ഷമത പരിശോധനയും നടന്നു. 2020 ആഗസ്​റ്റ്​ മൂന്നിന് 2050 ഓളം പേരടങ്ങുന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഗർഭിണികളായ ഉദ്യോഗാർഥികൾ കായികക്ഷമത പരിശോധനക്ക്​ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽനിന്ന് അനുകൂലമായ വിധിനേടിയതോടെ 2020 ഒക്ടോബറിൽ മാത്രമാണ്​ നിയമനനടപടികൾ തുടങ്ങിയത്​. ഇതുവരെ 671 പേർക്ക്​ നിയമന ശിപാർശ ലഭിച്ചു. എന്നാൽ, കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്ന് 1200ഓളം പേർക്ക് ജോലി ലഭിച്ചിരുന്നു. ഇത്തവണ നിയമന ശിപാർശ ലഭിച്ചവരിൽ 360 പേർ മാത്രമേ ജോലിക്ക് എത്തിയുള്ളൂ. കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 100 ഒഴിവിൽ 46എണ്ണവും എൻ.ജെ.ഡി (നോൺ ജോയനിങ്​ ഡ്യൂട്ടി) ആയിരുന്നു. ഏപ്രിൽ 27നും 29 എൻ.ജെ.ഡി ഒഴിവുകളിലേക്ക് നിയമന ശിപാർശ അയച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയപ്പോൾ വനിത പൊലീസ് പട്ടികക്ക്​ കാര്യമായ ഗുണമുണ്ടായില്ല. ഒരുദിവസം മാത്രമാണ്​ അധികമായി ലഭിച്ചത്​. പുതിയ റാങ്ക്പട്ടികയിലേക്ക് പ്ലസ് ടു പ്രാഥമികതല പരീക്ഷയിൽനിന്നാണ് ഉദ്യോഗാർഥികളെതിരഞ്ഞെടുക്കുന്നത്. പ്രാഥമികതല പരീക്ഷപോലും പൂർത്തിയാക്കാത്തസാഹചര്യത്തിൽ നിരവധി ഘട്ടങ്ങളിലൂടെ നിയമനം നടക്കുന്ന ​പൊലീസ്​ പോലെയുള്ളതസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാവാൻ ചുരുങ്ങിയത് ഒരുവർഷമെങ്കിലും വേണം. പുതിയ റാങ്ക് പട്ടിക തയാറാക്കുന്നതിന്കാലതാമസമുണ്ടാകുമെന്നതിനാൽ നിലവിലുള്ള പട്ടികക്ക്​ ആറ് മാസമെങ്കിലും നീട്ടിനൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കഴിഞ്ഞ സർക്കാർ വാഗ്ദാനം നൽകിയ 15 ശതമാനം പ്രാധാന്യം തുടർഭരണത്തിലെങ്കിലും നടപ്പാക്കണമെന്നും ഉദ്യോഗാർഥികൾ പറയുന്നു. പി.എസ്​.സി നിർദേശിക്കുന്ന പ്രായപരിധി കഴിഞ്ഞവരായതിനാൽ നിലവിലുള്ള പട്ടികയിലെഭൂരിപക്ഷം പേരും ഇനിയൊരവസരം ലഭിക്കാത്തവരാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.