കീഴല്ലൂർ ഗ്രാമപഞ്ചായത്ത്​: 14ൽ 13 വാർഡുകളും അടച്ചിട്ടു

കീഴല്ലൂർ: കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡിൽ 13 വാർഡുകളും അടച്ചിട്ടു. കോവിഡ്​ സമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്നാണ്​ ഇത്രയും വാർഡുകൾ അടച്ചിടേണ്ടിവന്നത്​. മാർച്ച്​ മുതൽ 140 കോവിഡ്​ പോസിറ്റിവ്​ കേസുകളാണ്​ പഞ്ചായത്തിൽ റിപ്പോർട്ട്​​ ചെയ്​തിട്ടുള്ളത്​. നിലവില 13 വാർഡുകളിലായി 66 പേർ ചികിത്സയിലാണ്​. ഇതിൽ എട്ടുപേർ ആശുപത്രികളിലാണുള്ളത്​. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിലാണ്​ 66 പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. എടയന്നൂർ ജി.എച്ച്​.എസ്​.എസിൽ വെള്ളിയാഴ്​ച നടത്തിയ പരിശോധനയിൽ 11 പേർക്കും ശനിയാഴ്​ച നടത്തിയ പരിശോധനയിൽ 10 പേർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. നിലവിൽ ഏഴ്​ പഞ്ചായത്ത്​ മെംബർമാർക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഒരാഴ്​ചക്കിടയിലുണ്ടായ രോഗികളുടെ വർധന​ ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന്​ പ്രസിഡൻറ്​ എം. രാജൻ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ്​ രോഗവ്യാപനം ഉണ്ടായിട്ടുള്ളത്​. ജനങ്ങൾ പുറത്തിറങ്ങരുതെന്നും പഞ്ചായത്ത്​ പരിധിയിലെ മുഴുവൻ ചടങ്ങുകളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.