എടൂര്‍- പാലത്തുംകടവ് റോഡ്​ നവീകരണത്തിന് 135.08 കോടി

lead അവലോകന യോഗം ചേര്‍ന്നു ഇരിട്ടി: മലയോരത്തി​ൻെറ മുഖച്ഛായ മാറുന്ന വികസനത്തിന് വഴിതുറന്ന് എടൂര്‍- കമ്പിനിനിരത്ത് -ആനപ്പന്തി -അങ്ങാടിക്കടവ് -കച്ചേരിക്കടവ് -പാലത്തിന്‍ കടവ് മലയോര പാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സണ്ണിജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ജനപ്രതിനിധികളുടേയും കെ.എസ്.ടി.പി അധികൃതരുടേയും യോഗം അവലോകനം ചെയ്തു. പ്രളയാനന്തര പുനര്‍നിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയോരത്തെ ആയിരത്തിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുമരാമത്ത് റോഡിനെ രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നേര​േത്ത പൂര്‍ത്തിയായിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തിയാണ് 22.246 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നത്.റോഡിനായി പുതിയതായി സ്ഥലം ഏറ്റെടുക്കില്ല. നിലവിലുള്ള വീതിക്ക് ആനുപാതികമായി 7.5 മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ വീതിയിലുള്ള മെക്കാഡം ടാറിങ്ങാണ് നടത്തുക. പുനര്‍നിര്‍മാണ പദ്ധതിയിലേക്ക് ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന്് പ്രവൃത്തികളില്‍ ഒന്നാണിത്. 135.08 കോടി രൂപയാണ് എസ്​റ്റിമേറ്റ്. റോഡി​ൻെറ നിർമാണ കാലാവധി 18 മാസവും മെയിൻറനൻസ് കാലാവധി അഞ്ചു വര്‍ഷവുമാണ്. പ്രകൃതിക്ഷോഭങ്ങളില്‍ തകരാത്ത വിധമാണ് റോഡ് പുനര്‍നിര്‍മിക്കുക. ഇതിനായി ഭൂമിയുടെ ഘടനയും മറ്റും സർ​വേ നടത്തിയാണ് ഡിസൈന്‍ തയാറാക്കിയത്. വെമ്പുഴപാലം ഉള്‍പ്പെടെ നിലവിലുള്ള പാലങ്ങള്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തും. ബി.എം ആന്‍ഡ് ബി.സി (മെക്കാഡം) ചെയ്യാനുള്ള നൂതന ഡിസൈന്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ജങ്ഷനുകളിലെ ഇൻറര്‍ സെക്​ഷന്‍ മെച്ചപ്പെടുത്തലും നടത്തും. പ്രവര്‍ത്തനക്ഷമമായ കലുങ്കുകള്‍ നിലനിര്‍ത്തും. നൂറോളം കലുങ്കുകള്‍ പണിയും. ഓവുചാലും ടൗണുകളില്‍ നടപ്പാതയും പണിയും. മേഖലയില്‍ പ്രളയം കൂടുതലായി ബാധിച്ച അയ്യന്‍കുന്ന് പഞ്ചായത്തില്‍പ്പെടുന്നതാണ് ഈ റോഡ് മലയോര ഗതാഗതരംഗത്ത് വന്‍ വികസനത്തിനും നിർദ്ദിഷ്​ടപാത വഴിയൊരുക്കും. കെ.എസ.്ടി.പിയാണ് പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല വഹിക്കുക. നിർമാണത്തി​ൻെറ രൂപരേഖ തയാറാക്കുന്നതിന്​ മുമ്പായി ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനാണ്​ യോഗം ചേര്‍ന്നത്. എം.എല്‍.എക്കു പുറമെ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കുര്യാച്ചന്‍, വൈസ് പ്രസിഡൻറ്​ ജെസി തോമസ്​, എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.വി. സതീശന്‍, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ഷീല ചോറോന്‍, കരാർ കമ്പിനി അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.