ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി നാല്, ആറളം ആറ്, ചെറുകുന്ന് നാല്, ചൊക്ലി ഒമ്പത്, ധർമടം 15, ഇരിട്ടി നഗരസഭ 24, 25, കടമ്പൂര് മൂന്ന്, കാങ്കോല്‍ ആലപ്പടമ്പ രണ്ട്, കൊളച്ചേരി മൂന്ന്, പയ്യന്നൂര്‍ നഗരസഭ 12, ന്യൂമാഹി ഏഴ് എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 12ാം വാർഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കൊളച്ചേരി ഒമ്പത്,13, മയ്യില്‍ ഏഴ്, 12, 14, കുറ്റ്യാട്ടൂര്‍ ഒമ്പത്, നാറാത്ത് ഒമ്പത്,13,15, പയ്യന്നൂര്‍ നഗരസഭ 17, 31, ചെങ്ങളായി ആറ്, ധർമടം 12, 13, 16, 17, തലശ്ശേരി നഗരസഭ മൂന്ന്, അഞ്ച്, പാട്യം മൂന്ന്, നാല്, അഞ്ച്, 14, 15, മൊകേരി രണ്ട്, മൂന്ന്, അഞ്ച് എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.