ഉയർന്നുതന്നെ; 1243 പേര്‍ക്കുകൂടി കോവിഡ് ആശങ്കയായി രോഗനിരക്ക് -14.87 ശതമാനംകണ്ണൂർ: ജില്ലയില്‍ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ. ശനിയാഴ്ച 1243 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 1200 കടക്കുന്നത്. സമ്പര്‍ക്കത്തിലൂടെ 1224 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 14.87 ശതമാനമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,87,701 ആയി. ഇവരില്‍ 836 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,78,736 ആയി. 1076 പേര്‍ കോവിഡ് മൂലം മരിച്ചു. 5998 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 5168 പേര്‍ വീടുകളിലും ബാക്കി 830 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27,165 പേരാണ്. ഇതില്‍ 26,356 പേര്‍ വീടുകളിലും 809 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 15,06,606 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 15,05,698 എണ്ണത്തിൻെറ ഫലം വന്നു. 908 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.-––––––––––––––––––––––മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഞായറാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, ചാവശ്ശേരിപ്പറമ്പ് എൽ.പി സ്കൂൾ, ബോയ്സ് സ്കൂൾ പയ്യന്നൂർ, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂർ, നീർവേലി യു.പി സ്കൂൾ, പെരിങ്കേരി ഹൈസ്കൂൾ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ, തളിപ്പറമ്പ് താലൂക്കാശുപത്രി, പേരാവൂർ താലൂക്കാശുപത്രി, കടമ്പൂർ സൗത്ത് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ 10 മുതല്‍ ഉച്ച 12.30 വരെ, പഞ്ചായത്ത് ഓഫിസ് പട്ടുവം, ആയുർവേദ ഡിസ്‌പെൻസറി മുടിയൻപറമ്പ, കോളിൻമൂല ദാറുൽ ഉലൂം മദ്റസ എന്നിവിടങ്ങളില്‍ ഉച്ച രണ്ടു മുതല്‍ വൈകീട്ട് നാലു വരെയുമാണ് സൗജന്യ പരിശോധന. ജില്ലയില്‍ വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ ഞായറാഴ്ച കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ഡി.എം.ഒ അറിയിച്ചു.–––––––––––––––––––––––––––വാക്സിന്‍ വിതരണം വ്യവസ്ഥാപിതമാക്കണംകണ്ണൂർ: ജനങ്ങള്‍ക്ക് വാക്സിന്‍ വ്യവസ്ഥാപിതമായി ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ജില്ല കലക്ടര്‍ ടി.വി. സുഭാഷിൻെറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭിണികള്‍, പ്രായം കൂടിയവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സര്‍ക്കാര്‍ മുന്‍ഗണന പട്ടിക നിശ്ചയിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണം. തദ്ദേശസ്ഥാപന പരിധിയിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ഒരുപോലെ ലഭ്യമാക്കണം. ഓരോ ദിവസവും ആദ്യത്തെയും അവസാനത്തെയും വാര്‍ഡ് എന്ന ക്രമത്തില്‍ മാറിമാറി വരുന്നവിധം ക്രമീകരണം ഉണ്ടാക്കണം. പോസിറ്റിവ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചക്കാലം അതിജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പൊലീസും മറ്റു വകുപ്പുകളും പൊതുജനങ്ങളും ഒത്തുശ്രമിച്ചാലേ വ്യാപനം പ്രതിരോധിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.