കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് 10,000 കത്തുകൾ അയച്ചു

കേളകം: കേരള ഇൻഡിപെൻഡൻറ്​ ഫാർമേഴ്സ് അസോസിയേഷ​ൻെറ (കിഫ) നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിനെതിരായി . ആറളം വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളായ കേളകം, ചെട്ടിയാംപറമ്പ്, അക്കാത്തോട്, കണിച്ചാർ, ഓടൻതോട് ഏലപ്പീടിക, നെടുംപോയിൽ, തുണ്ടിയിൽ, മടപ്പുരച്ചാൽ, പെരുമ്പുന്ന, പാലപ്പുഴ മുഴക്കുന്ന്, ആറളം, കീഴ്പള്ളി, പരിപ്പുതോട്, ചതിരൂർ എന്നീ സ്ഥലങ്ങളിൽനിന്നുമാണ് കർഷകർ കത്തുകൾ അയച്ചത്. ജനവാസ മേഖലയെ പൂർണമായി ബഫർ സോണിൽനിന്ന്​ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ചെട്ടിയാംപറമ്പിൽ ജില്ല പ്രസിഡൻറ്​ ജീജി മുക്കാട്ട് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. പെരുമ്പുന്നയിൽ ജില്ല വൈസ് പ്രസിഡൻറ്​ ഉണ്ണി തെങ്ങുംപള്ളി, മണത്തണയിൽ ജില്ല സെക്രട്ടറി സജു പാറശ്ശേരി, കീഴ്പള്ളിയിൽ ആറളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.