Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:58 PM GMT Updated On
date_range 14 Sep 2020 11:59 PM GMTകേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് 10,000 കത്തുകൾ അയച്ചു
text_fieldsbookmark_border
കേളകം: കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻെറ (കിഫ) നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിനെതിരായി . ആറളം വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളായ കേളകം, ചെട്ടിയാംപറമ്പ്, അക്കാത്തോട്, കണിച്ചാർ, ഓടൻതോട് ഏലപ്പീടിക, നെടുംപോയിൽ, തുണ്ടിയിൽ, മടപ്പുരച്ചാൽ, പെരുമ്പുന്ന, പാലപ്പുഴ മുഴക്കുന്ന്, ആറളം, കീഴ്പള്ളി, പരിപ്പുതോട്, ചതിരൂർ എന്നീ സ്ഥലങ്ങളിൽനിന്നുമാണ് കർഷകർ കത്തുകൾ അയച്ചത്. ജനവാസ മേഖലയെ പൂർണമായി ബഫർ സോണിൽനിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ചെട്ടിയാംപറമ്പിൽ ജില്ല പ്രസിഡൻറ് ജീജി മുക്കാട്ട് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. പെരുമ്പുന്നയിൽ ജില്ല വൈസ് പ്രസിഡൻറ് ഉണ്ണി തെങ്ങുംപള്ളി, മണത്തണയിൽ ജില്ല സെക്രട്ടറി സജു പാറശ്ശേരി, കീഴ്പള്ളിയിൽ ആറളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story