ശ്രീകണ്ഠപുരം: കർണാടക ചിത്രദുർഗ ഹുർസി വില്ലേജിൽ കരിങ്കൽ ക്വാറിയും ക്രഷറും ലീസിന് നൽകാമെന്ന് പറഞ്ഞു ശ്രീകണ്ഠപുരം സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ചേപ്പറമ്പ് പയറ്റിയാലിലെ ചൂരപ്പാട്ട് ജെമിനി രാജിന്റെ പരാതിയിലാണ് കർണാടക ചിത്രദുർഗ്ഗ ഹൊറ പേട്ടയിലെ ടി.വി. ശിവകുമാറിനെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. ക്വാറിയും ക്രഷറും നൽകാം എന്നു പറഞ്ഞു വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയാണ് 10 ലക്ഷം വാങ്ങിയതെന്നും പിന്നീട് ഈയാൾ ഒന്നും നൽകാതെ മുങ്ങിയെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.