വാഹനാപകടത്തിൽ പരിക്ക്

കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത പാലാഴിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. മിനി പിക്-അപ് വാനും മാരുതി ഓൾട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരനായ ജയ്സണാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊക്ലിയിൽനിന്ന് പേരാവൂർ തുണ്ടിയിലേക്ക് പോവുകയായിരുന്ന പിക്-അപ് വാനും കൊട്ടിയൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ കൂത്തുപറമ്പ് -നിടുംപൊയിൽ റോഡിലാണ് അപകടം നടന്നത്. ഉച്ചക്ക് പെയ്ത ചാറ്റൽ മഴയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇരു വാഹനങ്ങളും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.