നാടകം നാളെ

കൂത്തുപറമ്പ്: സവ്യസാചി രചനയും സംവിധാനവും നിർവഹിച്ച് അഭിനയിക്കുന്ന സുരത നാടകത്തിന്റെ ആദ്യ പ്രദർശനം ഞായറാഴ്ച രാത്രി ഏഴിന് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. സമൂഹത്തിൽ അവഗണന അനുഭവിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ വേദനകളാണ് സുരത ഒറ്റയാൾ നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് നടക് തലശ്ശേരി മേഖല സെക്രട്ടറി വിനോദ് നരോത്ത്, പ്രവർത്തകരായ കെ.എം. ചന്ദ്രൻ, സുരേഷ് ചെണ്ടയാട്, സതീശ് ചൊക്ലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.