കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം പൊലീസിന്റെ നേതൃത്വത്തിൽ കണിച്ചാർ, കേളകം, കൊട്ടിയൂർ പ്രദേശത്തെ വ്യാപാരികൾ, ഓട്ടോ-ടാക്‌സി തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നു. കേളകം പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിന് എസ്.ഐ ജാൻസി മാത്യു നേതൃത്വം നൽകി. 10 മുതൽ ജൂൺ 10 വരെ കണിച്ചാർ മുതൽ കൊട്ടിയൂർ അമ്പലം വരെ മെയിൻ റോഡുകളിൽ ഓട്ടോ- ടാക്‌സി വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചു. വാഹനങ്ങൾ മെയിൻ റോഡിൽ നിർത്തിയിടാതിരിക്കാൻ കയർ കെട്ടും. ചെങ്കൽ ലോറികളടക്കമുള്ള ഭാരവാഹനങ്ങൾ ജൂൺ 10 വരെ നിടുംപൊയിൽ വഴി തിരിച്ചു വിടും. ചെറുവാഹനങ്ങളടക്കം കടത്തിവിടുന്നതിനായി സമാന്തരപാത ഉപയോഗിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിൽ ഓട്ടോ-ടാക്‌സി വാഹനങ്ങൾ മെയിൻ റോഡിൽനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റും. ചേംബർ ഓഫ് കൊട്ടിയൂർ പ്രസിഡന്റ് സി.കെ വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ജോഷി, ജോബിൻ പാണ്ടംചേരി എന്നിവരും മറ്റ് ഓട്ടോ-ടാക്‌സി തൊഴിലാളികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.