ഇരിട്ടി: കോൺഗ്രസ് ഭരിക്കുന്ന പുന്നാട് സർവിസ് സഹകരണ ബാങ്കില്‍ കെ.പി.സി.സി പ്രസിഡന്റിന്റെയും ജില്ല കോൺഗ്രസ് പ്രസിഡന്റിന്റെയും തീരുമാനം മറികടന്ന് നിയോജക മണ്ഡലത്തിനു പുറത്തുള്ളവരിൽനിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി നിയമനം നടത്തിയെന്നാരോപിച്ച് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഡി.സി.സി സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ പി.കെ. ജനാർദനനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. നിധിൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പരാതി നൽകി. ബാങ്ക് പരിധിയിൽപ്പെട്ട ഇരിട്ടി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സണ്ണി ജോസഫ് എം.എൽ.എക്കും ജില്ല കമ്മിറ്റിക്കും നിവേദനം നൽകിയിരുന്നു. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ പേരും രാജിവെക്കുമെന്നും പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഡി.സി.സി പ്രസിഡൻറിനയച്ച കത്തിൽ മണ്ഡലം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.