ജില്ല സമ്മേളനം ഒമ്പതിന്

കണ്ണൂർ: കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ല സമ്മേളനം മേയ് ഒമ്പതിന് രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ചേംബർ ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. പഴയ സാധനങ്ങൾ വിൽക്കുന്നതിന് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ആക്രിക്കട ആപ് (ആക്രികട.കോം) സംഘടന പുറത്തിറക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരമാവധി വിലകിട്ടാൻ ഇത് സഹായകമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് പി.എം. മുഹമ്മദ് ഹർഷാദ്, സെക്രട്ടറി നിസാർ തലശ്ശേരി, ട്രഷറർ ഉമൈർപാദം, ബഷീർ പേരാവൂർ, കെ.വി. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.