കൂത്തുപറമ്പ്: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ചുമതലയിൽനിന്ന് മാറ്റി കമ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുട്ട -പാൽ -ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധപതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക് കഴിയുന്നില്ല. ഉച്ചഭക്ഷണ ചെലവിന് ഒരുകുട്ടിക്ക് 15 രൂപ നിരക്കിൽ അനുവദിക്കണം. എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികാരി എം.ടി. ആന്റണി അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുൽസലാം, എം.ഐ. അജികുമാർ, ജി. സുനിൽകുമാർ, പി. കൃഷ്ണപ്രസാദ്, കെ. ശ്രീധരൻ, കെ.പി. വേണുഗോപാലൻ, ജസ്റ്റിൻ ജയകുമാർ, സിന്ധു മേനോൻ, എ.എസ്. സുമാകുമാരി, കെ. ഷാജൻ, ജോസ് രാഗാദ്രി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. കൃഷ്ണപ്രസാദ് പാലക്കാട് (പ്രസി.), ജി. സുനിൽകുമാർ കൊല്ലം(ജന.സെക്ര.), ഉമ്മർ പാലഞ്ചീരി മലപ്പുറം (ജോ.സെക്ര), ടി. അനിൽകുമാർ കൊല്ലം, അജി സ്കറിയ എറണാകുളം, അലക്സ് പി.ജേക്കബ് കോഴിക്കോട് (വൈസ്. പ്രസി.), കെ. ശ്രീധരൻ കണ്ണൂർ, പി.കെ. ബിജുമോൻ കോട്ടയം, സിന്ധു മേനോൻ തൃശൂർ (അസി. സെക്ര), കെ.എ. ബെന്നി തൃശൂർ (ട്രഷറർ). വനിത ഫോറം: കെ.പി. റംലത്ത് മലപ്പുറം (ചെയർപേഴ്സൻ), ജയമോൾ മാത്യു കോട്ടയം (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.