തളിപ്പറമ്പ്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീരൊഴുക്ക് സുഗമമാക്കുന്നതിന് കലുങ്ക് പ്രവൃത്തി ആരംഭിച്ചു. പാത ആറുവരിയാക്കുന്നതിനോടനുബന്ധിച്ച് ബക്കളത്ത് തോട് മണ്ണിട്ട് നികത്തിയ ഭാഗവും കീഴാറ്റൂർ വയൽപ്രദേശത്തെ മണ്ണിട്ട ഭാഗങ്ങളും മുറിച്ചുമാറ്റിത്തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബക്കളത്തെ തോട് നേരത്തേ മണ്ണിട്ട് മൂടിയിരുന്നു. ഇതിനെതിരെ നാട്ടുകാരിൽനിന്ന് വ്യാപക പ്രതിഷേധവും ഉയർന്നു. നിലവിലെ തോട് മണ്ണിട്ട് നികത്തി റോഡ് നിർമിച്ചാൽ മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയും നാട്ടുകാർ ഉയർത്തിയിരുന്നു. ഇത് അകറ്റാനായി ദേശീയപാത വിഭാഗം ഉന്നതതല സംഘം കഴിഞ്ഞ ദിവസം ബക്കളത്ത് ഉൾപ്പെടെ സന്ദർശനം നടത്തി. തുടർന്നാണ് മൂന്നുമീറ്റർ വീതിയിൽ നിലവിൽ മണ്ണിട്ട് ഉയർത്തിയ സ്ഥലം മുറിച്ചുതുടങ്ങിയത്. നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി ഇവിടെ റോഡിന്റെ കുറുകെ പുതിയ കലുങ്കുകൾ നിർമിക്കും. ഇതിന്റെ പ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.