കതിരൂർ പഞ്ചായത്തിൽ ശുചീകരണ യജ്ഞം

തലശ്ശേരി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കതിരൂര്‍ പഞ്ചായത്തിലെ നീർത്തടങ്ങളിലും പാതയോരങ്ങളിലും ശുചീകരണ യജ്ഞം തുടങ്ങി. പഞ്ചായത്തുതല പ്രവൃത്തി ഉദ്ഘാടനം ചോയോടം കല്ലുംപുറ തോടിന്റെ ശുചീകരണം നടത്തി എ.എന്‍. ഷംസീര്‍ എം.എല്‍.എ നിര്‍വഹിച്ചു. നീർത്തടങ്ങള്‍, പുഴയോരങ്ങള്‍, തോടുകള്‍, പാതയോരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണ പ്രവൃത്തി നടക്കുക. മേയ് ഒന്നിന് 5000 പേർ അണിനിരക്കുന്ന മെഗാ ശുചീകരണ യജ്ഞം നടക്കും. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. സനില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രമേശ് കണ്ടോത്ത്, വൈസ് പ്രസിഡന്റ് സനില പി. രാജ്, അംഗം ഭാസ്‌കരന്‍ കൂരാറത്ത്, മുന്ന പി. സദാനന്ദന്‍, കെ. അര്‍ജുന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.