ഭരണത്തിൽ യു.ഡി.എഫ് അംഗങ്ങൾക്ക്​ അവഗണനയെന്ന്

പേരാവൂർ: പഞ്ചായത്തിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണപക്ഷ അംഗങ്ങളെ മാത്രം പരിഗണിക്കുന്നുവെന്നും തങ്ങളെ ബോധപൂർവം ഒഴിവാക്കുന്നുവെന്നും യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്തിൽ ഖാദി നെയ്ത് പരിശീലനത്തിനുള്ള അപേക്ഷയിൽ സി.പി.എമ്മുകാരായ 50ഓളം പേരെ തിരുകിക്കയറ്റി അർഹരായവരെ ഒഴിവാക്കിയത് സി.പി.എം ഭരണസമിതിയുടെ സ്വജനപക്ഷപാതമാണ് കാണിക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ യു.ഡി.എഫ് അംഗങ്ങളെ അറിയിക്കുന്നില്ല. ഭരണ -പ്രതിപക്ഷ വേർതിരിവില്ലെന്ന് പറയുമ്പോഴും പ്രസിഡന്റും ഭരണസമിതിയും സ്വന്തം പാർട്ടിക്കാർക്കുമാത്രം ആനുകൂല്യം അനുവദിക്കുന്നു. സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ നടത്തുമ്പോൾ അതത് വാർഡ് മെംബർമാരെ അറിയിക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.