എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: സെമി ഫൈനൽ ഇന്ന്

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനൽ ശനിയാഴ്ച നടക്കും. ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബും തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബും തമ്മിലാണ് മത്സരം. പൂൾ ബി യിൽനിന്ന് അഞ്ചിൽ നാല് മത്സരങ്ങൾ ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായാണ് ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് സെമിയിൽ എത്തിയത്. പൂൾ എ യിൽനിന്ന് ആറിൽ നാല് മത്സരങ്ങൾ ജയിച്ച് ഗ്രൂപ് റണ്ണേഴ്സായാണ് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് സെമിയിൽ എത്തിയത്. ദുലീപ് ട്രോഫി താരമായ സി.പി. ഷാഹിദ്, സൈനൽ ഹസൻ, അമീർ ഷാൻ, ഇജാസ് അബ്ദുല്ല, അഖ്വീൽ എന്നിവർ സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിലും രഞ്ജി ട്രോഫി താരം സി.ഒ.ടി. അഹമ്മദ് ഫർസീൻ, രാഹുൽ ശശി, അംജിത്ത് അശ്വിൻ എന്നിവർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിലും അണിനിരക്കുന്നു. നേരത്തെ ആദ്യ സെമി ഫൈനലിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് ഗവ. ബ്രണ്ണൻ കോളജിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.