കണ്ണൂർ: രാജ്യത്ത് ബുൾഡോസർ രാജാണെന്നും ഇന്ത്യൻ ഭരണഘടനയുടെ മേൽ മോദി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഭരണകൂടം മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുകയാണ്. മതത്തിന്റെ പേരിലുള്ള ഉന്മൂലനം മുസ്‌ലിംകളില്‍ മാത്രം ഒതുങ്ങില്ല. അത് ക്രൈസ്തവരിലേക്കും മറ്റു വിഭാഗങ്ങളിലേക്കും പടരും. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യണമെന്നാണ് ആര്‍.എസ്.എസിന്റെ ആഹ്വാനം. കേന്ദ്രം ബുള്‍ഡോസര്‍ രാജ് നടപ്പാക്കി ഏകപക്ഷീയ വര്‍ഗീയ വേട്ട നടത്തുകയാണ്. നേരത്തെ ബീഫ് കഴിക്കരുതെന്ന് തിട്ടൂരമിറക്കിയവര്‍ ഇപ്പോള്‍ ഹനുമാന്‍ ജയന്തിക്കാലത്ത് മാംസമേ കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് അക്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി എം. ഷാജർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.വി. ജിജിൽ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, എം. വിജിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രമോഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി. സുധാകരൻ സ്വാഗതം പറഞ്ഞു. 'അക്രമ സമരങ്ങളിലൂടെ കെ-റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പ്രതിരോധിക്കുക; ഭാവി കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തു പകരുക' എന്ന പ്രമേയം സരിൻ ശശി അവതരിപ്പിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും. ----- പടം -സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.