സ്നേഹസംഗമത്തിൽ അവർ ഒത്തുചേർന്നു

പയ്യന്നൂർ: പയ്യന്നൂർ കോളജ് 1977 -79 വർഷം ഫസ്റ്റ്‌ ഗ്രൂപ് സെക്കൻഡ് ബാച്ചിൽ പഠിച്ച സഹപാഠികൾ 43 വർഷത്തിനുശേഷം പഴയ ക്ലാസ് മുറിയിൽ സംഗമിച്ചു. സഹപാഠികളുടെ സ്നേഹസംഗമം കോളജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു അധ്യക്ഷത വഹിച്ചു. ടി. ജനാർദനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടറി പി. സുഗുണനും പഴയ ഗ്രൂപ് ഫോട്ടോ ബി.ആർ. ഗീതാകുമാരിയും പ്രകാശനം ചെയ്തു. എം. ഉണ്ണികൃഷ്ണൻ, വി. പവിത്രൻ, പി.വി. ഗിരിജവല്ലി, തണൽ ചന്ദ്രശേഖരൻ, പി.എസ്. ഉമാനാഥൻ എന്നിവർ നേതൃത്വം നൽകി. എം.പി. ശ്യാമള സ്വാഗതവും ടി.എ. രാജീവൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഉണ്ടായി. ----------- പി.വൈ.ആർ സംഗമം:: പയ്യന്നൂർ കോളജ് പ്രീഡിഗ്രി ബാച്ച് സംഗമത്തിൽ പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.