ഹാള്‍ ഉദ്ഘാടനവും ലാപ്ടോപ് വിതരണവും

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍ക്കുള്ള കാബിനും ഹാളും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ മൈഥിലി രമണന്‍, റീന മനോഹരന്‍, ബൈജു വർഗീസ്, പ്രീതി ലത, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സങ്കേത്, ബി.ഡി.ഒ കെ. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഴക്കുന്ന്, പേരാവൂര്‍, കോളയാട്, മാലൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാർക്ക്​ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.