ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ്: കോളയാട് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ

തലശ്ശേരി: കോണോർവയൽ സ്റ്റേഡിയത്തിൽ നടന്ന ജില്ല ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കോളയാട് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. തളിപ്പറമ്പ് സർ സയ്യിദ് കോളജിനെയാണ് 41 റൺസിന് പരാജയപ്പെടുത്തിയത്. തുടർച്ചയായി നാലിൽ നാല് മത്സരങ്ങളും ജയിച്ചാണ് കോളയാട് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായത്. രണ്ട് മത്സരങ്ങൾ ജയിച്ച തളിപ്പറമ്പ് സർ സയ്യിദ് കോളജ് റണ്ണറപ്പായി. ആദ്യം ബാറ്റ് ചെയ്ത കോളയാട് സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മറുപടിയായി സർ സയ്യിദ് കോളജ് 19.3 ഓവറിൽ 99 റൺസിന് ഓൾഔട്ടായി. പുറത്താകാതെ 57 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി കോളയാട് സ്പോർട്സ് അക്കാദമി താരം നോബിൾ സെബാസ്റ്റ്യൻ മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ പെരിങ്ങോം ബോൺസർ ക്രിക്കറ്റ് ക്ലബ് കല്ലിക്കണ്ടി എൻ.എ.എം കോളജിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കല്ലിക്കണ്ടി എൻ.എ.എം കോളജ് 15.5 ഓവറിൽ 95 റൺസിന് ഓൾഔട്ടായി. മറുപടിയായി ബോൺസർ ക്രിക്കറ്റ് ക്ലബ് 12.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. പുറത്താകാതെ 53 റൺസും ഒരു വിക്കറ്റും വീഴ്ത്തി ബോൺസർ ക്രിക്കറ്റ് ക്ലബ് താരം ഫെബിൻ മാൻ ഓഫ് ദി മാച്ചായി. ടൂർണമെന്റിലെ മികച്ച താരവും ബൗളറുമായി പ്രജിൻ പ്രകാശിനെയും മികച്ച ബാറ്റ്സ്മാനായി സി. ഫാസിലിനെയും തിരഞ്ഞെടുത്തു. ഇരുവരും കോളയാട് സ്പോർട്സ് അക്കാദമി താരങ്ങളാണ്. ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി. അനസ് സമ്മാനദാനം നിർവഹിച്ചു. ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ്, മഹറൂഫ് ആലഞ്ചേരി എന്നിവർ സംസാരിച്ചു. പടം.....ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായ കോളയാട് സ്പോർട്സ് അക്കാദമി ടീം സംഘാടകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.