തലശ്ശേരി: ആറുമുതൽ 18 വരെ വയസ്സുള്ളവർക്ക് കതിരൂരിലും എരഞ്ഞോളിയിലും ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കണ്ണൂരിലെ ഗ്ലോബൽ ഫുട്ബാൾ അക്കാദമിയുടെയും വേറ്റുമ്മൽ കുഞ്ഞാലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ അടുത്തയാഴ്ച മുതൽ പരിശീലനം തുടങ്ങും. കതിരൂരിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും എരഞ്ഞോളി ചുങ്കത്തെ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സ്റ്റേഡിയത്തിലുമാണ് പരിശീലനം നൽകുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികളുടെ കഴിവ് കണ്ടെത്തി സംസ്ഥാന - ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അംഗീകാരമുള്ള വിദഗ്ധ കോച്ചുകളുടെ ശാസ്ത്രീയ പരിശീലനം കുട്ടികൾക്ക് ലഭിക്കും. 1000 രൂപ രജിസ്ട്രേഷൻ ഫീസായി ഈടാക്കും. ദിലീഷ് കണ്ണംപെയ്ത്ത്, സി.വി. സജിത്ത്, എം. റിജിൽ, കെ.കെ. ഷബീർ, എൻ. സുധീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.