അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ നോര്‍ക്ക വനിത മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് . വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തിയ വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ വായ്പകളാണ് ലഭിക്കുക. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം തുല്യമായ തുക മൂലധന സബ്സിഡി നല്‍കും. പ്രായപരിധി 18 മുതല്‍ 55. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. താല്‍പര്യമുള്ളവര്‍ക്ക് www.kswdc.org എന്ന വെബ്സൈറ്റില്‍നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 04972701399, 9496015014.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.