പരീക്ഷ വിഭാഗം കെടുകാര്യസ്ഥതയുടെ കേന്ദ്രം- കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷ മുൻ വർഷത്തെ ചോദ്യപേപ്പർ ഉപയോഗിച്ച് ഈ വർഷവും നടത്തിയ സംഭവം സർവകലാശാല പരീക്ഷ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്. ഇതിനുമുമ്പും സമാനമായ രീതിയിലുള്ള നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. വിദ്യാർഥികൾ വലിയ പ്രതീക്ഷയോടെയും ഗൗരവത്തോടെയും അഭിമുഖീകരിക്കുന്ന പരീക്ഷകളെ ഇത്രയും ലാഘവത്തോടെയും അലംഭാവത്തോടെയും കൈകാര്യം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.