കുശാൽ നഗർ: മതങ്ങൾ ഉദ്ഘോഷിക്കുന്ന വ്രതം അടക്കമുള്ള ആരാധന കർമങ്ങൾ മതസൗഹാർദത്തിന്റെ വേദിയാകണമെന്ന പ്രഖ്യാപനമായി കുടഗിലെ കുശാൽ നഗറിൽ നടന്ന ഇഫ്താർ വിരുന്ന്. ജമാഅത്തെ ഇസ്‌ലാമി കുടഗ് ജില്ല സമിതി ഒരുക്കിയ ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. കൊടലിപേട്ടയിലെ കല്ലള്ളി മഠത്തിലെ ശ്രീശ്രീ രുദ്രമുനി മഹാസ്വാമികൾ ഇഫ്താർ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യരെ പരസ്പരം ഭിന്നിപ്പിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ഇന്നത്തെ ദിവസങ്ങളിൽ ആഘോഷങ്ങളും ആചാരങ്ങളും ഒരുമയുടെയും സ്നേഹത്തിന്റെയും കണ്ണി നിർമിക്കാനുള്ള വേദികളാകുന്നത് മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എൻ.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ വി.പി. ശശിധർ, എസ്.എൻ.ഡി.പി യോഗം ജില്ല പ്രസിഡന്റ് വി.കെ. ലോകേഷ്, റിട്ട.അധ്യാപകൻ നസീർ അഹമ്മദ്, തിബത്തൻ ക്യാമ്പിലെ ആധ്യാത്മിക നേതാവ് ഡോ. ഗഷെ താപ്കെ എന്നിവർ സംസാരിച്ചു. മേഖല നാസിം യു. അബ്ദുസ്സലാം റമദാൻ സന്ദേശം നൽകി. സാഹിത്യകാരൻ ബി.പി. അപ്പണ്ണ, കോൺഗ്രസ് നേതാവ് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ചന്ദ്രകല, എഴുത്തുകാരി ഫാൻസി മുത്തണ്ണ, കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് കെ.എസ്. മൂർത്തി, ദലിത് നേതാവ് എച്ച്.എൽ. ദിവാകർ, പരശുറാം എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡന്റ് പി.കെ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. നദീം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.