ശ്രീകണ്ഠപുരം: ഏരുവേശ്ശി വലിയരീക്കാമലയില്‍ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമിക്കുന്നത് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. ചാമപ്പാറയില്‍ ജിന്‍സനെതിരെ കേസെടുത്തു. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവും 75 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രിവന്റിവ് ഓഫിസര്‍ ടി.കെ. വിനോദന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെത്തിയതോടെ ജിന്‍സന്‍ വീടുപൂട്ടി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെയും മറ്റും സാന്നിധ്യത്തില്‍ പൂട്ടുപൊളിച്ചാണ് എക്‌സൈസ് സംഘം വീട്ടിനകത്തുകടന്ന് പരിശോധന നടത്തിയത്. നേരത്തെയും വ്യാജവാറ്റ് കേസില്‍ പ്രതിയായിരുന്നു ഇയാള്‍. കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട നടപടി നടന്നുവരുന്നതിനിടെയാണ് ജിന്‍സന്‍ വീണ്ടും വ്യാജവാറ്റ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.