ആരോഗ്യ ജാഗ്രത ബോധവത്കരണ റാലി

പയ്യന്നൂർ: മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക്​ മാലിന്യമുക്ത പരിസരം എന്ന മുദ്രാവാക്യമുയര്‍ത്തി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ആലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത ബോധവത്​കരണ റാലി നടത്തി. കണ്ടോന്താറില്‍നിന്ന് ആരംഭിച്ച റാലിയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കടന്നപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സമ്പൂര്‍ണ സഹകരണം ഉറപ്പുവരുത്തുന്നതിനും ശാസ്ത്രീയ മാലിന്യ സംസ്കരണത്തി‍ൻെറ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് റാലി സംഘടിപ്പിച്ചത്. ചന്തപ്പുരയില്‍ നടന്ന സമാപന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മോഹന‍​ൻെറ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുലജ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സൻ സി.ഐ. വത്സല, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ എന്‍. കാര്‍ത്യായനി, വാര്‍ഡ് മെംബര്‍ എം.വി. പ്രീത, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. മനേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. --------------- പി.വൈ. ആർ റാലി: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ നടന്ന ആരോഗ്യ ബോധവത്കരണ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.