ഇരിട്ടി: ജംഇയ്യതുൽ മുഅല്ലിമീൻ ഇരിട്ടി റേഞ്ച് മുഅല്ലിം സംഗമവും പ്രാർഥന സദസ്സും സമസ്ത മുദരിബ് ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ് മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. കെ.എസ്. ഷൗക്കത്ത് അലി മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. പി. മൊയ്തു ഫൈസി, എസ്. സിദ്ദീഖ് ദാരിമി, പി.സി.എം. ബഷീർ മൗലവി, ടി.കെ. ജലീൽ ഫൈസി എന്നിവർ സംസാരിച്ചു. പ്രാർഥന സദസ്സിന് കെ.പി. നൗഷാദ് മുസ്‍ലിയാർ നേതൃത്വം നൽകി. 2022 -23 അധ്യയന വർഷത്തെ മദ്റസ റെക്കോഡുകൾ ചെയർമാൻ പി.സി. ബഷീർ മൗലവി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.