പാനൂർ: പാനൂർ നഗരസഭ 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ആറുലക്ഷം രൂപയുടെ ഉപകരണങ്ങളുമാണ് വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എം. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇ. ഇബ്രാഹിം ഹാജി, ആഷിഖ ജുമാന, വാർഡ് കൗൺസിലർ സ്വാമിദാസൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി. രാജൻ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി സ്വാഗതവും കൗൺസിലർ കെ.കെ. മിനി നന്ദിയും പറഞ്ഞു. ----------- പടം: ഭിന്നശേഷിക്കുട്ടികൾക്കുള്ള പാനൂർ നഗരസഭ ചെയർമാൻ വി. നാസർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.