പാപ്പിനിശ്ശേരി റോഡരികിൽ വീണ്ടും മാലിന്യം തള്ളി

പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡരികിൽ കക്കൂസ് മാലിന്യവും അറവുശാലകളിലെ മാലിന്യവും തള്ളി. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്തിന് സമീപത്താണ് ചത്ത എരുമയെ തള്ളിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ എത്തിയാണ് എരുമയെ മറവ് ചെയ്തത്. വർഷങ്ങളായി പാപ്പിനിശ്ശേരി -പഴയങ്ങാടി റോഡ് കവല മുതൽ കടവ് റോഡ് വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശങ്ങളും മാലിന്യകേന്ദ്രമാണ്. ഇതുവഴി മൂക്ക് പൊത്താതെ നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. കെ.എസ്.ടി.പി റോഡ് നവീകരിച്ചതോടെ റോഡിൽ ഏതാനും സൗരോർജ വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവക്ക്​ മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടായത്. വാഹനമിടിച്ച് പല സൗര വിളക്ക് കാലുകളും തകർന്നു. തകർന്ന് ദിവസങ്ങൾക്കുള്ളിൽ അവയുടെ ബാറ്ററികൾ അടക്കമുള്ളവ നഷ്ടപ്പെട്ടു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അവ പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്കായില്ല. -------------------- ചിത്രം: പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡരികിൽ മാലിന്യം തള്ളിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.