തളിപ്പറമ്പ്: നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുന്നു. രാത്രിയുടെ മറവിൽ കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ വരാന്തയിലും പടവുകളിലും മലമൂത്ര വിസർജനം നടത്തുന്നത് പതിവായി. ഇതോടെ ഇവിടത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇടപാടുകാരും ദുരിതത്തിലായി. ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ പ്രവർത്തിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം രാത്രികാലങ്ങളിൽ മദ്യപസംഘത്തിന്റെ വിഹാര കേന്ദ്രവുമാണ്. കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ വരാന്തയിൽ തന്നെയാണ് ഇവർ രാത്രിയിൽ തങ്ങുന്നത്. മദ്യക്കുപ്പികളും ഭക്ഷണ മാലിന്യവുംകൊണ്ട് മലിനമാക്കുന്നതും ദുരിതമാണ്. ചൊവ്വാഴ്ച രാവിലെയാണ് പടവുകളിൽ മലമൂത്ര വിസർജനം നടത്തിയതായി കാണുന്നത്. നേരത്തേ നിരവധി തവണ കോംപ്ലക്സിൽ ഇത്തരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ടായിരുന്നു. ടൗൺ സ്ക്വയറിനോടുചേർന്ന കവാടത്തിൽ കമ്പി അഴികൾ സ്ഥാപിച്ച് രാത്രി അടച്ചിടാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.