കുപ്പത്ത് മാലിന്യം തള്ളൽ വ്യാപകം

ദേശീയപാത നവീകരണത്തിന് സ്ഥലം ഏറ്റെടുത്ത് പ്രദേശം വിജനമായതോടെയാണ് മാലിന്യം തള്ളൽ രൂക്ഷമായത് തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് മാലിന്യം തള്ളൽ വ്യാപകമായി. നേരത്തേ പരിയാരം പഞ്ചായത്ത് ഇടപെട്ട് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾക്ക് കീഴിൽതന്നെ തള്ളിയ ജൈവ, അജൈവ മാലിന്യത്തിൽനിന്നുയരുന്ന ദുർഗന്ധം കാരണം കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്. ദേശീയപാത നവീകരണത്തിന് സ്ഥലം ഏറ്റെടുത്തതോടെ വിജനമായ കുപ്പം ചുടല ദേശീയ പാതയോരം മാലിന്യം തള്ളൽ കേന്ദ്രമായി മാറി. വീടുകളിൽനിന്നും കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുൾപ്പെടെയുള്ള ജൈവ, അജൈവ മാലിന്യമാണ് രാത്രിയുടെ മറവിൽ തള്ളുന്നത്. നേരത്തേ ഇവിടെയുണ്ടായിരുന്ന ജനവാസ കേന്ദ്രത്തിലേക്ക് കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുക്കിവിടുന്ന സ്ഥിതിയുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പരിയാരം പഞ്ചായത്ത് അധികൃതർ ഇടപെട്ട് ശുചീകരണം നടത്തുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ജനകീയ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതോടെ വീടുകൾ ഇല്ലാതായി വിജനമായി മാറിയതോടെയാണ് വീണ്ടും മാലിന്യം തള്ളൽ രൂക്ഷമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.